Pazhavangadi Ganapathy Temple

പഴവങ്ങാടി ഗണപതി ക്ഷേത്രം (Pazhavangadi Ganapathy Temple) 


Pazhavangadi Ganapathy Temple

കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. കേരളത്തിൻറെ തലസ്ഥാന ജില്ലയായ  തിരുവനന്തപുരത്തിൻറെ നഗരഹൃദയത്തിലുള്ള  കിഴക്കേകോട്ടയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് അൽപ്പം വടക്കോട്ട്‌ മാറി കോട്ട മതിൽക്കെട്ടിൻറെ ഈശാന ഭാഗത്തായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.

വലതുകാൽ മടക്കി വച്ച്, വലത്തോട്ട് തുമ്പികൈ നീട്ടി പീഠത്തിലിരിക്കുന്ന ഗണപതി ഭഗവാൻറെ ബാലഗണപതി സങ്കൽപ്പമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. ചതുർബാഹുവായ ഗണപതി രൂപത്തിൽ, പിന്നിലുള്ള വലതു കൈയിൽ  മഴുവും, ഇടതു കൈയിൽ കയറും, മുന്നിലുള്ള ഇടതുകൈയിൽ മോദകവുമാണ് ഉള്ളത്. വലത് കൈ അഭയമുദ്രാങ്കിതമാണ്.

ഉപദേവതകളായി അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. തെക്ക് പടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി  പ്രത്തേക നടയിലാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്‌ഠയുള്ളത്. ശബരിമയ്ക്ക് പോകുന്ന തീർത്ഥാടകർ ഈ നടയിൽ വച്ചാണ് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. വടക്ക് പടിഞ്ഞാറേ മൂലയിൽ മറ്റൊരു  നടയിൽ ദുർഗ്ഗാഭഗവതിയുടെ  പ്രതിഷ്‌ഠയുമുണ്ട്.

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ വഴിപാടാണ് തേങ്ങ ഉടയ്ക്കൽ.  വിഘ്നനിവാരണത്തിനും ആഗ്രഹ സഫലീകരണത്തിനുമായി എല്ലാ ദിവസവും നിരവധി ഭക്തരാണ് ഗണപതി ഭഗവാന് നാളികേരം ഉടച്ചു പ്രാർത്ഥിക്കാൻ എത്തുന്നത്. ആയിരക്കണക്കിന് തേങ്ങകളാണ് വഴിപാട് നേരുന്നതിൻറെ ഭാഗമായി ഇവിടെ വിശ്വാസികൾ ഉടയ്ക്കുന്നത്. സംസ്‌ഥാനത്തു തന്നെ ഏറ്റവും അധികം നാളികേരം ഉടയ്ക്കുന്ന ക്ഷേത്രവും ഇതാണ്. 

ദൂരെ നിന്ന് നോക്കിയാൽ പോലും ഗണപതി ഭഗവാൻറെ മനോഹര രൂപം ദർശിക്കാൻ സാധ്യമാണ്. 2019 ൽ പൂർണ്ണമായും കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിൽ പുതുക്കി പണിത ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിലായി മുപ്പത്തിരണ്ടിൽപരം ഗണപതിരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൻറെ ഐതിഹ്യവും ചരിത്രവും

Pazhavangadi Ganapathy Temple (Very Old Picture)
ഈ ക്ഷേത്രത്തിൻറെ ഉത്ഭവത്തെ കുറിച്ചുള്ള ഐതിഹ്യവും ചരിത്രവും പഴയ തിരുവിതാംകൂർ സൈന്യത്തിലെ നായർ പടയാളികളുമായി ബന്ധപ്പെട്ടുകിടക്കുന്നു. തിരുവിതാംകൂറിൻറെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റുന്നത് എഡി ആയിരത്തി എഴുനൂറ്റി അറുപത്തിലാണ്. അതിനു മുൻപ് ഇന്ന് തമിഴ്നാടിന്റെ ഭാഗമായ പദ്മനാഭപുരമായിരുന്നു തിരുവിതാംകൂറിൻറെ തലസ്ഥാനം. അന്ന് പദ്മനാഭപുരം കൊട്ടാരത്തിന് പകലും രാത്രിയും കാവൽ നിന്നിരുന്നത് വിശ്വസ്തരും കരുത്തരുമായിരുന്ന നായർ പടയാളികളായിരുന്നു. കൊട്ടാരത്തിന് ചുറ്റുമുള്ള കോട്ടയുടെ ഒരു വശത്തായി പ്രശസ്തമായ മേലാങ്കോട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ഭാഗത്തു രാത്രി കാവൽ നിന്നിരുന്ന പടയാളികൾ ഉഗ്രരൂപിണിയായ ദേവിയുടെ ശക്തിയാൽ തളർന്നു പോകുകയും നേരം വെളുക്കുമ്പോൾ ബോധരഹിതരായി തീരുകയും ചെയ്യുമായിരുന്നുവത്രേ. ഒരിക്കൽ ഗണപതി ഭക്തനായ ഒരു ഭടന് ഈ ഭാഗത്തെ രാത്രി കാവലിന് ഊഴം വന്നു. അന്ന് ജോലിക്ക് പോകും വഴി വള്ളിയാറ്റിൽ കുളിക്കുമ്പോൾ നദിയിൽനിന്നു  ആറിഞ്ചോളം വലിപ്പം വരുന്ന വലതുകാൽ മടക്കിയിരിക്കുന്ന ഗണപതിഭഗവാന്റെ  ഭംഗിയുള്ള ഒരു ശിലാവിഗ്രഹം ലഭിച്ചു. തൻറെ ഇഷ്ടദേവൻറെ കാരുണ്യമായി കരുതി അദ്ദേഹം ഡ്യൂട്ടി സമയത്ത് ആ വിഗ്രഹം ഒപ്പം കരുതാൻ തീരുമാനിച്ചു. അത്ഭുതമെന്നപോലെ അന്ന് മേലാങ്കോട് ദേവിയുടെ ഉഗ്ര ശക്തി അദ്ദേഹത്തെ ബാധിച്ചില്ല. അടുത്ത ദിവസം രാവിലെ സൈനികൻ സുരക്ഷിതമായി മടങ്ങുന്നത് കണ്ട് മറ്റ് സൈനികർ വളരെ ജിജ്ഞാസുക്കളാവുകയും അദ്ദേഹത്തിൻറെ സുരക്ഷയുടെ കാരണം അന്വേഷിക്കുകയും ചെയ്തു. തുടക്കത്തിൽ കാരണം വെളിപ്പെടുത്താൻ അദ്ദേഹം വിമുഖത കാണിച്ചെങ്കിലും പിന്നീട് അദ്ദേഹം ഗണപതി വിഗ്രഹവുമായി ബന്ധപ്പെട്ട രഹസ്യം വെളിപ്പെടുത്തി. അന്ന് മുതൽ മറ്റു ഭടന്മാരും ഈ ഗണപതി വിഗ്രഹം പൂജിക്കുകയും തുടർന്ന് ഉദയഗിരിയിലെ സൈനിക താവളത്തിൽ ഈ വിഗ്രഹം പ്രതിഷ്‌ഠിച്ചു ആരാധന നടത്തുകയും ചെയ്തു. അങ്ങിനെ തങ്ങളെ കാലങ്ങളായി ബാധിച്ചിരുന്ന പ്രശ്നത്തിൽനിന്ന് മുക്തി നേടുകയും ചെയ്തു.

എ ഡി 1760 ൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ പടയാളികൾ തങ്ങളുടെ ഈ ആരാധനാമൂർത്തിയേയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് പഴയ ശ്രീകണ്ഡേശ്വരം ക്ഷേത്രവളപ്പിലെ ഒരു അരയാലിൻറെ ചുവട്ടിൽ സൂക്ഷിച്ചു. പിന്നീട് രാജാവിൻറെ അനുവാദത്തോടെ ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ചെറിയ കോവിലുണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു. കഴിഞ്ഞകാല ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന താളിയോല ഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ ശേഖരമുള്ളത് പദ്മനാഭപുരം   കൊട്ടാരത്തിലാണ്. മതിലകം രേഖകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയിൽ എ ഡി 1771 ൽ മഹാരാജാവിൻറെ എഴുന്നള്ളത്തിന് മഴ തടസ്സമാകാതിരിക്കാൻ ഈ ക്ഷേത്രത്തിൽ മുന്നൂറു തേങ്ങകൾ ഉടച്ചതിനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. അപ്പോൾ എ ഡി ആയിരത്തി എഴുനൂറ്റി അറുപത്തിനും ആയിരത്തി എഴുനൂറ്റി എഴുപത്തി ഒന്നിനുമിടയിക്ക് എന്നോ ആകണം ഈ ക്ഷേത്രം ഇവിടെ സ്ഥാപിക്കപ്പെട്ടത്. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് (1860- 80) ക്ഷേത്രം പുതുക്കി പണിതപ്പോൾ ദുർഗ്ഗാഭഗവതി, സൈന്യത്തിന് ചേർന്ന ചുരികയേന്തിയ വേട്ടയ്ക്കൊരു മകൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചു. സ്വാതന്ത്ര്യത്തിന്  ശേഷം നായർ ബ്രിഗേഡ് ഭാരതീയ സേനയിൽ ലയിച്ചു. 1956 നവംബറിൽ മിലിട്ടറിയുടെ മദ്രാസ് റെജിമെൻറ് ക്ഷേത്രം ഏറ്റെടുത്തു. 1969 ൽ ക്ഷേത്രത്തിന് മുന്നിൽ മണ്ഡപവും 1997 ൽ ഗോപുരവും പണിതു. 2011 ൽ വിഗ്രഹത്തിന് സ്വർണ്ണവും പീഠത്തിനു വെള്ളിയും പൊതിഞ്ഞു.

ക്ഷേത്ര നടത്തിപ്പിന് തിരുവാതിര ഫണ്ട് എന്നൊരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇത് പരിഷ്കരിച്ചതും ക്ഷേത്രത്തിൽ കൂടുതൽ വരുമാനം ഉണ്ടാക്കാൻ നടപടി സ്വീകരിച്ചതും ഇവിടുത്തെ ഉത്സവങ്ങൾ കൂടുതൽ ആകർഷകമാക്കിയതും തിരുവിതാംകൂറിലെ നായർ ബ്രിഗേഡിലെ (പിൽക്കാലത്തു സ്റ്റേറ്റ് ഫോഴ്‌സ്) മേജർ ജനറൽ ആയിരുന്ന വി.എൻ. പരമേശ്വരപിള്ള (ഒ.ബി.ഇ., ജി.ഓ.സി) ആണ്. അദ്ദേഹം ലഫ്റ്റനന്‍റ് കേണൽ ആയിരുന്നപ്പോഴാണ് തേങ്ങയടിയിലൂടെ ക്ഷേത്രത്തിനു കൂടുതൽ വരുമാനം ലഭിക്കാനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിച്ചത്. തിരുവാതിര കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ അദ്ദേഹം കൈകൊണ്ട ഈ തീരുമാനം ക്ഷേത്രത്തിനു വൻ വരുമാനമാർഗ്ഗമായി മാറി. കൂടാതെ ഇവിടുത്തെ കുളവാഴ ചിറപ്പ് അനന്തപുരിയിലെതന്നെ പ്രധാന ഉത്സവമായി മാറി. മഹാരാജാവും ദിവാനും കുടുംബാംഗങ്ങളും ഉൾപ്പെടെ പതിനായിരങ്ങൾ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വെട്ടിമുറിച്ച കോട്ട മുതൽ പുത്തൻ കേച്ചേരി വരെ ഉത്സവത്തോടനുബന്ധിച്ചു അലങ്കാരങ്ങളും ആർച്ചുകളും ഉണ്ടായിരുന്നു. പേരുകേട്ട കലാകാരന്മാരാണ് ഉത്സവത്തിനു കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയിരുന്നത്. ബാൻഡ് മേളം, ചെണ്ടമേളം, തിരുവാതിരകളി, കോലാടി , പൊയ്ക്കാലോട്ടക്കാർ ഭജനക്കാർ എന്നിവരും പട്ടാളക്കാരും അടങ്ങിയ പട്ടണ പ്രദിക്ഷണം നഗരത്തെ ഇളക്കിമറിച്ച കാഴ്ചകളായിരുന്നു. കോട്ടയ്ക്കകത്തെ തെരുവുകളിൽ കൂടിയാണ് ഇത് കടന്നു പോയിരുന്നത്. ഗംഭീര വെടിക്കെട്ടോടുകൂടിയാണ് ഉത്സവം സമാപിച്ചിരുന്നത്.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്ക് സാക്ഷിയാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്തു നടന്ന ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ പോയ തിരുവിതാംകൂർ പട്ടാളക്കാർ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങയടിച്ചും നേർച്ചകൾ കൊടുത്തുമാണ് യാത്രയായത്. രണ്ടാം ലോകമഹായുദ്ധ കാലത്തു ആദ്യം പോയ ഒന്നാം പട്ടാളത്തിനും രണ്ടാം പട്ടാളത്തിനും അനന്തപുരിയിൽ കോർപ്പറേഷൻ മേയർ സുബ്രഹ്മണ്യത്തിൻറെ നേതൃത്വത്തിൽ ഗംഭീര യാത്രയയ്പ്പ് നൽകി. അവരെല്ലാം പഴവങ്ങാടി ഗണപതിക്ക്‌ തേങ്ങയടിച്ച ശേഷമാണ് പുറപ്പെട്ടത്. യുദ്ധത്തിന് ശേഷം തിരിച്ചെത്തിയ പട്ടാളക്കാരും ഈ ക്ഷേത്രത്തിൽ തേങ്ങയടിച്ച ശേഷമാണ് വീട്ടിലേക്ക് പോയത്. അതേപോലെ തലസ്ഥാനത്തു നടന്ന വിക്ടറി റാലിയിൽ പങ്കെടുക്കാനെത്തിയവരെല്ലാം ഈ ക്ഷേത്ര സന്ദർശനവും നടത്തിയിരുന്നു. ഇന്നും തിരുവാതിര കമ്മിറ്റി തന്നെയാണ് ക്ഷേത്ര ഭരണം നടത്തുന്നത്. അതിൽ സൈനിക ഉദ്യോഗസ്ഥരും സിവിലിയന്മാരുമുണ്ട്.

ഈ ക്ഷേത്രം പല തവണ പുതുക്കി പണിതിട്ടുണ്ട്. 1995-96 കാലഘട്ടത്തിൽ ഈ അമ്പലം തമിഴ് ക്ഷേത്രങ്ങളുടെ മാതൃകയിലേക്ക് മാറ്റിയിരുന്നു. 1996 മുതൽ 2018 വരെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൻറെ രൂപം തമിഴ് ക്ഷേത്രങ്ങളുടെ ശൈലിയിലായിരുന്നു.  

പഴവങ്ങാടിയിലെ വെള്ളക്കെട്ടിൽ ക്ഷേത്രത്തിനുള്ളിലേക്കു വെള്ളം കയറാൻ തുടങ്ങിയത് ക്ഷേത്രപൂജയ്ക്ക് തടസ്സവും ഭക്തർക്ക് വേദനയും ഉണ്ടാക്കുന്നതായിരുന്നു. 2017 ൽ സഹസ്രകലശം നടത്തുമ്പോൾ ക്ഷേത്ര തന്ത്രിയാണ് പോരായ്മകൾ ചൂണ്ടിക്കാട്ടിയത്. ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ക്ഷേത്രത്തിന് നാശമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു കമ്മിറ്റി ദെവഹിതം നോക്കുകയും അതനുസരിച്ചു 2018 മെയ് മാസത്തിൽ നവീകരണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടന്ന വിപുലമായ നവീകരണത്തിന് ശേഷം ക്ഷേത്രം പൂർണ്ണമായും കേരളീയശൈലിയിൽ പുനർ നിർമ്മിച്ചു. 2019 ജൂലൈ 11ന് ആയിരുന്നു പുനഃപ്രതിഷ്ഠ നടത്തിയത്. 2020 ഫെബ്രുവരി 5 നാണ് പുതിയ ക്ഷേത്രം സമർപ്പിച്ചത്.

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ആഘോഷങ്ങൾ

വിനായക ചതുർത്ഥിയാണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. ഗണേഷ് ജയന്തി, വരദ് ചതുർഥി, സങ്കഷ്ടി ചതുർത്ഥി. തിരുവോണം, വിജയദശമി, ആയില്യം, സഹസ്ര കലശം, തൃക്കാർത്തിക, തിരുവാതിര, മകരവിളക്ക്, മഹാശിവരാത്രി, വിഷു, തൃവേദ ലക്ഷാർച്ചന, നിറപുത്തരി എന്നിവയുൾപ്പെടെയുള്ള മറ്റ് ഹൈന്ദവ ആഘോഷങ്ങൾക്ക് പ്രത്യേക പൂജകൾ നടത്തപ്പെടുന്നു.

6 വർഷത്തിലൊരിക്കൽ 56 ദിവസം നീളുന്ന മുറജപം നടത്തുന്നു. ഗണപതി ഹോമം, അർച്ചനകൾ തുടങ്ങി നിരവധി പ്രത്യേക പൂജകൾ ഇവിടെ നടത്തപ്പെടുന്നു.

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ കന്നി മാസത്തിലെ ആയില്യം നക്ഷത്രത്തിന് വലിയ പ്രാധാന്യമുണ്ട്. നാഗന്മാർക്കോ സർപ്പങ്ങൾക്കോ ​​വേണ്ടി നിയുക്തമായ ഒരു സ്ഥലമുണ്ട്. ഈ ദിവസം, നാഗരാജാവിനും നാഗയക്ഷിക്കും സമർപ്പിച്ചിരിക്കുന്ന പ്രത്യേക ആചാരങ്ങളും പൂജകളും നടത്തപ്പെടുന്നു. ഈ ദിവസം നാഗങ്ങൾക്കോ ​​ സർപ്പങ്ങൾക്കോ ​​പ്രാർത്ഥിക്കുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.


ദർശന സമയങ്ങൾ

രാവിലെ 4:30 AM മുതൽ 10:45 AM വരെ  

വൈകുന്നേരം 5 PM മുതൽ രാത്രി 8:30 PM വരെ.


ദൈനംദിന പൂജകൾ

നിർമാല്യദർശനം 04.30 AM

അഭിഷേകം 05.00 AM

ഉഷ പൂജ (തൃമധുരം) 05.30 AM

ഗണപതി-ഹോമം 05.45 AM - 06.30 AM

ആദ്യ അർച്ചന ദീപാരാധന 07.30 AM

രണ്ടാമത്തെ അർച്ചന ദീപാരാധന 08.00 AM

മൂന്നാമത്തെ അർച്ചന ദീപാരാധന 08.30 AM

ഉച്ച (നിവേദ്യ) -പൂജ 08.50 AM - 09.20 AM

നവക കലശം പൂജയും അഭിഷേകവും 09.30 AM - 10.45 AM

രാവിലെ 10.45 AM ന് ക്ഷേത്രം അടയ്ക്കൽ

വൈകുന്നേരം 05.00 PM ന് ക്ഷേത്രം തുറക്കുന്നു

നാലാമത്തെ അർച്ചന ദീപാരാധന 05.35 PM

അഞ്ചാമത്തെ അർച്ചന ദീപാരാധന 05.50 PM

ആറാമത്തെ അർച്ചന ദീപാരാധന 06.15 PM

സന്ധ്യ ദീപാരാധന 06.30 PM - 07.00 PM

അപ്പം/മോദകം/വടമല 07.00 PM - 07.10 PM നിവേദ്യ പൂജ

ഏഴാമത്തെ അർച്ചന ദീപാരാധന 07.30 PM

എട്ടാമത്തെ അർച്ചന ദീപാരാധന 07.50 PM

അത്താഴ പൂജ 07.50 - 08.20 PM

തിരുമധുരം 08.25 PM

ക്ഷേത്രം അടയ്ക്കൽ 08.30 PM


വാർഷിക പൂജകൾ

മകര വിളക്ക് പ്രത്യേകപൂജ (ശ്രീ അയ്യപ്പൻ): ജനുവരി

മഹാശിവരാത്രി പ്രത്യേക പൂജയും പുഷ്പാഭിഷേകവും:  മാർച്ച്

വിഷുകണി പ്രത്യേക പൂജ: ഏപ്രിൽ

വിഷുകണി സ്പെഷ്യൽ പൂജയിൽ നിന്ന് 5 ദിവസത്തെ ത്രിവേദ ലക്ഷാർച്ചന

1008 തേങ്ങകളുള്ള മഹാഗണപതി ഹോമം: ജൂലൈ

റെജിമെന്റൽ റൈസിംഗ് ഡേ സ്പെഷ്യൽ പൂജ:  ജൂലൈ

നിറയും പുത്തരിയും പ്രത്യേക പൂജാ: കർക്കിടകം

വിനായക ചതുർത്ഥി ഉത്സവം:  സെപ്റ്റംബർ / ഓഗസ്റ്റ്

തിരുവോണം ദിവസം പാൽപ്പായസം

ആയില്യ പൂജ:  കന്നി/സെപ്റ്റംബർ

മഹാനവമി പ്രത്യേക പൂജ:  ഒക്ടോബർ

വിജയദശമി പ്രത്യേക പൂജ:  ഒക്ടോബർ

സഹസ്ര കലശാഭിഷേകം: നവംബർ/ഡിസംബർ

ലക്ഷാർച്ചന: നവംബർ/ഡിസംബർ (1 ദിവസം)

ദുർഗാദേവിക്കായുള്ള പ്രതേക പൂജ:  ഡിസംബറിന്


ക്ഷേത്രത്തിൽ പാലിക്കേണ്ട നിയമങ്ങൾ


പുരുഷന്മാർക്ക്, നാലമ്പലത്തിനുള്ളിൽ (അകത്തെ കോംപ്ലക്സ്) ഷർട്ട് അനുവദിക്കില്ല. പുരുഷ ഭക്തർ കേരള മുണ്ട് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകൾക്ക് ഏത് പരമ്പരാഗത വസ്ത്രവും അനുവദനീയമാണ്. സാരി, ചുരിദാർ, സൽവാർ കമീസ് അല്ലെങ്കിൽ പാവാട പോലുള്ള പരമ്പരാഗത വസ്ത്രം ധരിക്കാം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ പ്രവേശിക്കാൻ സ്ത്രീകൾ ദുപ്പട്ട ധരിക്കണം.

 

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ വിലാസവും ഫോൺ നമ്പറും

പഴവങ്ങാടി ഗണപതി ക്ഷേത്രം,

പഴവങ്ങാടി, പത്മ നഗർ, കിഴക്കേകോട്ട,

തിരുവനന്തപുരം - 695023

കേരളം, ഇന്ത്യ

ഫോൺ നമ്പർ: 0471-2461929,

മൊബൈൽ നമ്പർ: 08907018974


Pazhavangadi Ganapathy Temple


Pazhavangadi Ganapathy Temple

Pazhavangadi Sree Maha Ganapathy Temple is one of the renowned Lord Ganesha temples in Kerala. It is situated at the heart of East Fort, Thiruvananthapuram. The original idol of the Pazhavangadi Ganapathy Temple is a small idol of Lord Ganesh, with the right leg in the folded posture.

Other deities worshipped at Pazhavangadi Maha Ganapati Kovil are Lord Ayyappa, Goddess Durga, Nagaraja, and Brahmarakshas. Devotees can see beautiful paintings of the 32 forms of Lord Ganesh inside the temple complex.

The main vazhipadu (offering) of Pazhavangadi Maha Ganapati is the breaking of coconut for removing obstacles and fulfillment of any desire. Around 2500 coconuts are broken every day. Ganapathi Homam, Appam, and Modakam are other main offerings to Lord Ganesh. Modak is the favourite dish of Lord Ganesh, hence one can offer Modak as well. Another important offering to the Lord is Ganapathy Homam.

There are two images of Ganesha inside the sanctum. One made of Granite and the other made of gold. Though the temple is very small, there are also shrines for Sasthavu, Bhagavathy and Nagas.  The temple is situated within walking distance from Sree Padmanabhaswamy Temple of Lord Vishnu.

The idol of Lord Vishnu on the Serpent Anantha in a reclining posture is made of Kudusarkara blended with expensive things. This idol also includes herbs and Salagramam, which is usually not used in Kudusarkara idols. The detection of gold jewels on the idol developed a great interest in the temple and made a significant record in history. This temple is the historical landmark of Trivandrum. This temple is an illustration of Dravidian as well as South Indian architecture.

History of Pazhavangadi Sri Maha Ganapathi Temple         

Pazhavangadi Ganapathy Temple (Old Photo)

The origin of Sree Maha Ganapathy temple at Pazhavangadi is connected with Padmanabhapuram, the erstwhile capital of Venad. The legend says that being the capital and seat of the Raja, the soldiers had to guard the Padmanabhapuram Palace and the Fort on all sides by sentries. On one of its side is the famous shrine of Yakshi (fierce Spirit Goddess) at Melaankot. Because of the greater fierceness of Yakshi no soldiers dared to take up duty at this point. Whoever had taken night duty was seen lying unconscious on the ground the next day morning. This continued for a long time. On one occasion, the duty of guarding Melaankot fell on to a devotee of Lord Ganapathy. While he was taking bath on the duty-day in the close-by Valliyoor River, his leg touched a stone lying in the river-bed. When he took the same out of the river-bed, he found it to be a very small idol of “Lord Ganapathy”, of about six inches. Feeling the divine grace, he decided to take the idol in his pouch at the time of his duty. As usual Yakshi tried to harm him but Lord Ganapathy guarded him from her blows. Seeing the soldier return harmless the next-day morning other soldiers were very curious and enquired about the reason for his safety. Initially he was reluctant to reveal the reason but on persuasion he divulged the possession of the idol and its immaculate powers. As the idol was shown to the sentry by the Lord Himself, other soldiers in the barracks of Padmanabhapuram took initiative (around 1750 A.D.) to worship the same within the barracks before commencing their official daily-routines. From that day onwards “Lord Ganapathy” became a war-God of the Nair Brigade. As the idol was obtained by the will and blessings of the Lord from a river-bed, the idol is considered as self-revealed, one of Lord (swayambhoo) and soldiers were bestowed with the responsibility of preserving the idol at all cost without causing any damage to it for ever. They continued to worship this idol at Padmanabhapuram till it was shifted to Thiruvanathapuram, during the reign (1758-1798 A.D.) of Sree Kaarttika Tirunal Maharaja, popularly known as Dharma Raja. In this context, it has to be mentioned that Sree Padmanabhaswaamy temple possesses, perhaps, the largest and most fabulous hoard of palmyrah-leaf records ever discovered in Kerala, dating back to 550 Malayalam (Kollam) era (1375 A.D.). These records are popularly known as Mathilakam records and is written in ola (palmyrah leafs) and kept in churunas (scrolls). In churuna 11 ola 150 it has been stated in one of such records that silver throne of Maharajah was brought from Padmanabhapuram for his use in 935 ME/1760 A.D, which indicates the year of shifting of capital to Thiruvananthapuram in 1760 A.D. In another such record (Volume 13, Churuna 1282 of 946 M. E / 1771 A.D.) it has been stated that “to be free from the obstacle of rain during the ezhunellatt (procession of Maharaja) towards east 300 coconuts have been broken at the Pazhavangadi Ganapati temple.” This record throws light that the temple was in existence at Pazhavangati earlier than 1771 A.D.

When the capital of Travancore was shifted in 1760 A.D. from Padmanabhapuram to Thiruvananthapuram, major portion of the army was also moved to Thiruvananthapuram. The idol of Lord Ganapathy was also taken to Thiruvananthapuram and for sometime kept under a peepul tree of Sree Pazhaya Sreekanteswaram temple. Then with the generous help of Dharma Raja a small shrine was built in the Magazine Area, located in the Fort Area (present Pazhavangadi) around 1765 A.D. Renovations were carried out in later years particularly during the period of Aayilyam Thirunaal Raama Varma Maharaja (1860-80). Subsequently two minor deities were installed viz, Goddess Durga Bhagavati (symbolizing sarva-sakti-swaroopani or as an embodiment of all energies) and Lord Vettakkorumakan (younger son of Lord Siva in Goddess Paarvati and is considered as war-God with churika (dagger) in hand). Thus all deities in this temple are ideal and best suited for welfare of soldiers and success in warfare. The exact dates of installation of these idols are not known. A Bhajana-mandapam was opened on September 9, 1983. Laying the foundation stone of the imposing Mandapam with gopuram on the eastern side of the temple was done on 31st December 1993 and it was declared open on March 25, 1996. Major renovations were also carried out in 1996. A Reference Library with rare collections of religious books in Sanskrit, English and other languages was formally opened at the top floor of the Bhajana-mandapam on March 9, 2003 The work of providing Lift service to the Library for the use of public, especially for the use of senior citizens started on June 23, 2006 but it became fully operative only in April 2009. Three sides of sub-shrines of Lord Vettakkorumakan and Goddess Durga Bhagavati were covered with decorated brass sheets for safety and for ambience in August 2009.

Festivals celebrated at the Pazhavangadi Ganapathy Temple

Vinayaka Chaturthi (Ganesh Chaturthi), Ganesh Jayanthi, Varad Chaturti, and Sankashti Chaturti are the main festivals in Pazhavangadi Maha Ganapathy Temple. Special poojas (pujas) are performed for other Hindu festivals including Thiruvonam, Vijaya Dasami, Ayilyam, Sahasra Kalasam, Thirkkarththika, Thirvathira, Makara Vilakku, Maha Shivaratri, Vishu, Thriveda Laksharcchana, and Nira Puththari.

Once in 6 yrs a 56-day long Murajapam is performed. Several special poojas like Ganapathy Homam and Archanas are performed here. Special poojas are performed for other Hindu festivals including Thiruvonam, Navaratri Vijaya Dasami, Ayilyam, Sahasra Kalasam, Thirkkarththika, Thirvathira, Makara Vilakku, Maha Shivaratri, Vishu, Thriveda Laksharcchana and Nira Puththari.

Ayilyam Nakshtram in Kanni Masam is of great significance at Pazhavangadi Ganapathy Temple. It has a place designated for Nagas or Serpents. On this day, special rituals and poojas dedicated to Nagaraja and Nagayakshi are performed. It is considered highly auspicious to offer prayers to Nagas or Snakes on the day.

Pazhavangadi Sri Maha Ganapathi Temple Timings

Darshan Timings: 4:30 AM to 10:45 AM, 5 PM to 8:30 PM.

Daily Poojas with Timings

Nirmaalyadarsanam    04.30 hrs

Abhishekam        05.00 hrs

Usha Pooja (Thrimadhuram)          05.30 hrs

Ganapathy-homam     05.45 – 06.30 hrs

First archana deeparadhana 07.30 hrs

Second archana deeparadhana     08.00 hrs

Third archana deeparadhana         08.30 hrs

Uchha (nivedya)-pooja         08.50 - 09.20 hrs

Navaka-Kalasa –pooja and abhishekam 09.30 - 10.45 hrs

Closing of temple in the morning  10.45 hrs

Opening of temple in the evening 17.00 hrs

Fourth archana deeparadhana      17.35 hrs

Fifth archana deeparadhana          17.50 hrs

Sixth archana deeparadhana         18.15 hrs

Sandhya deeparadhana        18.30 - 19.00 hrs

Nivedya-pooja of appam/modakam/vadamala       19.00 -19.10 hrs

Seventh archana deeparadhana    19.30 hrs

Eighth archana deeparadhana       19.50 hrs

Aththaazha –pooja      19.50 – 20.20 hrs

Thirumadhuram 20.25 hrs

Closing of temple         20.30 hrs

Annual Poojas

Makara Vilakku Special Pooja for Sree Ayyappan    January

Mahasivarathri Special Pooja and Pushpabhishekam       March

Vishu Kani Special Pooja       April

Thriveda Laksharchana         5days from Vishu Kani Special Pooja

Mahaganapathy Homam with 1008 Coconuts         July

Regimental Raising Day Special Pooja    July

Nirayum Puthariyum Special Pooja        Karkidakam

Vinayaka Chathurthy Festival        September/August

Palpayasam on Thiruvonam Day   Thiruvonam Day

Ayilia Pooja for Nagar September/ Kanni Ayliyam

Mahanavami Special Pooja  October

Vijayadasami Special Pooja  October

Sahasra Kalashabhishekam  November/December

Laksharchana      November/December (1 days)

Thrikarthika Special Pooja for Durga Devi       December

Pazhavangadi Sri Maha Ganapathi Temple Rules to follow

For males, no shirt allowed inside nalambalam (inner complex). Male devotees are expected to wear Kerala Mundu, which is also known as Veshti or Dhoti. For females any traditional dress allowed. Traditional dress like Saree, Churidar, Salwar Kameez or Skirt can be worn. .Ladies need to wear Dupatta to enter Pazhavangadi Ganapathy Temple.

Address and  Phone Number of Pazhavangadi Ganapathy Temple

Pazhavangadi Ganapathy Temple,

Pazhavangadi, Padma Nagar, East Fort,

Thiruvananthapuram - 695023

Kerala, India

Contact Phone Number : 0471-2461929, 

Mobile Number: 08907018974